25 April 2024 Thursday

കോവിഡ് പ്രതിസന്ധിയില്‍ നാല് കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് വെക്കാന്‍ സ്ഥലം നല്‍കി വളയംകുളത്തെ പൊതു പ്രവര്‍ത്തകന്‍

ckmnews



ചങ്ങരംകുളം:നിർദ്ധനരും ഭവനരഹിതരുമായ നാലു കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം നൽകി കോവിഡ് കാലത്ത് മാതൃകയായി.വളയംകുളത്തെ പൊതുപ്രവർത്തകനും ബിസിനസ്സുകാരനുമായ വ്യക്തിയാണ്‌ വളയംകുളം ഇസ്ലാഹി അസോസിയേഷൻ മുഖേന 

നാലു കുടുംബങ്ങൾക്ക്‌ വീട്‌ വെക്കാൻ മൂന്ന് സെന്റ്‌ ഭൂമി വീതം സൗജന്യമായി നൽകിയത്‌.വാടകവീടുകളിൽ കഴിയുന്ന നാലു നിർദ്ദനരായ കുടുംബങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്.കൊഴിക്കരയിൽ നടന്ന ചടങ്ങിൽ ഭൂമി ഗുണഭോക്താക്കൾക്ക് അളന്നു നൽകി.ഇസ്ലാഹി അസോസിയേഷൽ ഭാരവാഹികളായ 

വി.വി. മൊയ്തുട്ടി, പി.പി.എം.അഷറഫ്, പി.എ മജിദ് എന്നിവർ സംസാരിച്ചു