20 April 2024 Saturday

അഭിമാനമായി പ്രിയാമാലിക്. ലോക കേഡറ്റ് റെസ്ലിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ckmnews


ലോക കേഡറ്റ് റെസ്ലിംഗ്‌ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. റെസ്‍ലിങ് താരം പ്രിയ മാലിക് ആണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഹംഗറിയില്‍ വെച്ച്‌ നടന്ന ചാമ്ബ്യന്‍ഷിപ്പിലാണ് പ്രിയ രാജ്യത്തിന്‍റെ അഭിമാനമായത്. 73 കിലോഗ്രാം വിഭാഗത്തില്‍ ബെലാറസിന്‍റെ സെനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ പരാജയപ്പെടുത്തിയത്. ടോക്കിയോ ഒളിമ്ബിക്സില്‍ ഭാരോദ്വഹനത്തില്‍ മിരാഭായ് ചാനു വെള്ളി നേടിയതിന് തൊട്ടുടത്ത ദിവസമാണ് ഇന്ത്യക്ക് അഭിമാനമേകുന്ന അടുത്ത വാര്‍ത്ത പുറത്തുവരുന്നത്.

2019ല്‍ ഖേലോ ഇന്ത്യ പൂനെ എഡിഷനില്‍ സ്വര്‍ണ മെഡല്‍ ജേതാവായ പ്രിയ 17ആമത് സ്ക്കൂള്‍ ഗെയിംസിലും വിജയം ആവര്‍ത്തിച്ചിരുന്നു. 2020ല്‍ പാട്നയില്‍ നടന്ന ദേശീയ കേഡറ്റ് ചാമ്ബ്യന്‍ഷിപ്പിലും ദേശീയ സ്ക്കൂള്‍ ഗെയിംസിലും പ്രിയ സ്വര്‍ണ മെഡല്‍ നേട്ടം ആവര്‍ത്തിച്ചു.