24 April 2024 Wednesday

ചാലിശ്ശേരിയിൽ ഡിഐജി , എസ്.പി എന്നിവർ പരിശോധന നടത്തി

ckmnews

ചാലിശ്ശേരിയിൽ

ഡിഐജി , എസ്.പി

എന്നിവർ പരിശോധന നടത്തി 


ചങ്ങരംകുളം: പട്ടാമ്പി താലൂക്കിൽ കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്  കൂടുതലായ പ്രദേശങ്ങളിൽ  ഡി ഐ ജി അക്ബർ, പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് എന്നിവർ സന്ദർശനം നടത്തി. കഴിഞ്ഞ ദിവസം കല്കടറുടെ നേതൃത്വത്തിൽ പട്ടാമ്പിയിൽ നിയന്ത്രണങ്ങൾ ശക്തമാകാൻ യോഗം ചേർന്നിരുന്നു.ട്രിപ്പിൾ ലോക്ക് ഡൗണായ  ചാലിശ്ശേരിയിൽ  ശനിയാഴ്ച വൈകീട്ടാണ് മൈക്രോ കണ്ടയ്മെൻ്റ് സോണായ പതിനാല് വാർഡ്  മുക്കിൽ പീടികയിൽ  സന്ദർശനത്തിന്  എത്തിയത്.സ്ഥിതിഗതികൾ വിലയിരുത്തിയ ഡി ഐ ജി  , എസ് പി , മറ്റു ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ ,ജാഗ്രത സമിതി അംഗങ്ങളോടൊപ്പം ഹോം ക്വാറൈൻ്റയിൻ ഇരിക്കുന്ന വീടുകൾ സന്ദർശിച്ചു.കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനും ,നിയമ ലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും ഡി ഐ ജി , എസ് പി എന്നിവർ നിർദ്ദേശം നൽകി.സന്ദർശനത്തിൽ 

 ഡി വൈ എസ് പിമാരായ വി സുരേഷ് , സി. സുന്ദരൻ , ചാലിശ്ശേരി എസ്എച്ച് ഒ   കെ സി വിനു ,പട്ടാമ്പി ,കൊപ്പം സ്റ്റേഷൻ എസ് എച്ച് ഒ മാർ  ,സബ് ഇൻസ്പെക്ടർമാർ ,  ജനമൈത്രി ബീറ്റ് ഓഫീസർ എ  ശ്രീകുമാർ  ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ.വി. സന്ധ്യ , വൈസ് പ്രസിഡൻ്റ് സാഹിറ ഖാദർ , ജാഗ്രത സമിതി അംഗങ്ങളായ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അക്ബർ ഫൈസൽ , ബാബു നാസർ , പി .എം അബ്ദുറഹിമാൻ , നൗഷാദ് ,അലി ,പ്രദീപ് ചെറുവാശ്ശേരി ,ആശാ വർക്കർമാരായ ശോഭ ,ഗിരിജ എന്നിവരും സന്ദർശനത്തിൽ  ഡി ഐ ജിക്ക് ഒപ്പം പങ്കെടുത്തു.