20 April 2024 Saturday

ചിയാനൂരിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം:കോണ്‍ഗ്രസ്സ്

ckmnews

ചിയാനൂരിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം:കോണ്‍ഗ്രസ്സ് 


ചങ്ങരംകുളം :ചിയാനുരിൽ ലഹരി മാഫിയയും നാട്ടുകാരും തമ്മിലുള്ള പ്രശ്നം ബോധപൂർവം വർഗീയ പ്രശ്നമാക്കാനുള്ള ശ്രമത്തെ ചെറുക്കുമെന്ന് ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി .വീടാക്രമിച്ചതുമായി ബന്ധപ്പെട്ട് കാണാതായ ചെറുപ്പക്കാരിൽ പ്രത്യേക മതവിഭാഗത്തിലെ ചെറുപ്പക്കാരുടെ വീടുകളിൽ സംഘപരിവാർ ഓൺലൈൻ മാധ്യമം നാട്ടിൽ വർഗീയതക്ക് ആക്കം കൂട്ടുന്ന വാർത്തയാണ് നൽകിയിരിക്കുന്നത്.വാർത്തയിൽ പറയുന്ന മതപരിവർത്തനം  ഉൾപടെയുള്ള വിഷയങ്ങൾ അധികാരികൾ അതീവ ഗൗരവത്തോടെ പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും , സംഘപരിവാറും - പോപ്പുലർ ഫ്രണ്ടും ഒരു നാണയത്തിൻ്റെ ഇരു വശങ്ങൾ ആണ് എന്നും ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി അഭിപ്രായപ്പെട്ടു. 

ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകുമെന്നും കോൺഗ്രസ് വാർത്താകുറിപ്പിൽ അറിയിച്ചു.