24 April 2024 Wednesday

മതസ്പര്‍ദ്ധ വളര്‍ത്തി നാട്ടില്‍ കലാപമുണ്ടാക്കാനുള്ള നീക്കത്തെ കുറിച്ച് അന്യേഷണം നടത്തണം:യൂത്ത് ലീഗ്

ckmnews

മതസ്പര്‍ദ്ധ വളര്‍ത്തി നാട്ടില്‍ കലാപമുണ്ടാക്കാനുള്ള നീക്കത്തെ കുറിച്ച് അന്യേഷണം നടത്തണം:യൂത്ത് ലീഗ്


ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിലെ ചിയ്യാനൂരില്‍ വര്‍ഗീയ ചേരിത്തിരിവുണ്ടാക്കി നാട്ടിലെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ലഹരി സംഘങ്ങള്‍ നടത്തുന്ന ഗൂഢശ്രമത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് യൂത്ത് ലീഗ് ചിയ്യാനൂര്‍ മേഖലകമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ ചാനലില്‍ വന്ന അഭിമുഖത്തിന്റെ പശ്ചാതലത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും  ഇത്തരം വീഡിയോകള്‍ക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നും നേതാക്കള്‍ പറഞ്ഞു. ഒരുമാസം മുമ്പ് ലഹരിമുരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിലനിന്നിരിന്ന തര്‍ക്കങ്ങള്‍ പരസ്പരം അക്രമത്തിലെത്തുകയും ഇതിനെതിരെ നാട്ടില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ലഹരി വിരുദ്ധ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തിരുന്നു.പിന്നീട് ഇരു വിഭാഗങ്ങളും തമ്മിലുള്ള ചെറിയ രീതിയിലുള്ള സംഘര്‍ഷത്തില്‍ പോലീസ് കേസെടുക്കുകയും  അന്യേഷണങ്ങളും നടപടി ക്രമങ്ങളും നടന്ന് വരുന്നതിനിടെ വീടാക്രമിച്ചെന്ന പരാതിയില്‍ ജാമ്യമെടുക്കുന്നതിനായി ഒളിവില്‍ കഴിയുന്ന യുവാക്കളെ കാണാനില്ലെന്ന രീതിയില്‍ പ്രചരിപ്പിച്ച വീഡിയോ പോലീസിനെ വരെ പ്രതിക്കൂട്ടിലാക്കുന്നതാണ്.പോലീസ് കേസെടുത്ത  സംഘത്തില്‍ എല്ലാ മതവിഭാഗങ്ങളും ഉണ്ടെന്നിരിക്കെ ഇത് ഒരു മത വിഭാഗങ്ങള്‍ക്കെതിരെ നടത്തുന്ന ഒറ്റപ്പെടുത്തലാണെന്ന് വരുത്തി തീര്‍ത്ത് പ്രദേശത്ത് വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.ഇതിന് ചില സാമൂഹ്യവിരുദ്ധരുടെ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.രണ്ടുദിവസം മുമ്പാണ് ഒരു  ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ലേഖകന്‍ മൂന്ന് യുവാക്കളുടെ വീട്ടിലെത്തി അമ്മമാരുടെ പ്രതികരണം എടുത്തത്.


കേസില്‍ ജാമ്യമെടുക്കാത്ത ആറ് പേര്‍ ഉണ്ടെന്നിരിക്കെ മതം മാറാന്‍ നിര്‍ബന്ധിപ്പിച്ചത് എതിര്‍ത്തതിന്റെ പേരില്‍ തങ്ങൾക്കെതിരെ കള്ളക്കേസ് കൊടുത്തിരിക്കുകയാണെന്ന രീതിയില്‍ പ്രശ്‌നത്തെ വളച്ചൊടിച്ച് വ്യാപകമായി ഇത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചാണ് വര്‍ഗീയ ചേരിത്തിരിവുണ്ടാക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.നാട്ടിലെ ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും യൂത്ത്ലീഗ് ചിയ്യാനൂര്‍ മേഖല കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു