19 April 2024 Friday

ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ ഓഗസ്റ്റ് 16 ന് മുമ്പ് വാങ്ങണം

ckmnews

ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ ഓഗസ്റ്റ് 16 ന് മുമ്പ് വാങ്ങണം


സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ ആരഭിക്കും. റേഷൻ കടകൾ വഴിയാണ് സൗജന്യ റേഷൻ വിതരണം ചെയ്യുക. ഓഗസ്റ്റ് പതിനാറിന് മുമ്പ് ഓണക്കിറ്റ് വിതരണം പൂർത്തിയാക്കാനാണ് തീരുമാനം. ജൂൺ മാസത്തിലെ കിറ്റ് വിതരണം ഈ മാസം 28 ഓടെ പൂർത്തിയാക്കും. ഈ മാസം 31 മുതൽ ഓഗസ്റ്റ് രണ്ട് വരെ മഞ്ഞ കാർഡുടമകൾക്കും (എ.എ.വൈ.), ഓഗസ്റ്റ് 4 മുതൽ 7 വരെ പിങ്ക് കാർഡുടമകൾക്കും (പി.എച്ച്.എച്ച്.), നീല കാർഡുടമകൾക്ക് (എൻ.പി.എസ്.) ഓഗസ്റ്റ് 9 മുതൽ 12 വരെയും, വെള്ള കാർഡുക്കാർക്ക് ഓഗസ്റ്റ് 13, 14, 16 തീയതികളിലുമാണ് കിറ്റ് വിതരണം ചെയ്യുക.

.


ഇത്തവണ 440 രൂപയുടെ 13 തരം സാധനങ്ങൾ


കയറ്റിറക്കു കൂലിയടക്കം ഒരു കിറ്റിന് 488.95 രൂപയാകും. ഓരോ കിറ്റും വിതരണം ചെയ്യുന്ന റേഷൻ കട ഉടമയ്ക്ക് അഞ്ച് രൂപ കമ്മീഷൻ. മൊത്തം 420.50 കോടി രൂപയാണ് ചെലവ്.


12 രൂപ വിലയുള്ള തുണി സഞ്ചിയുൾപ്പടെ സാധനങ്ങൾ


സേമിയ

 ( 18 രൂപയുടെ ഒരു കവർ )


മിഠായി

( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത് )


ഗോതമ്പ് നുറുക്ക് / ആട്ട

( ഒരു കിലോ, വില 43 രൂപ)


വെളിച്ചെണ്ണ/ തവിടെണ്ണ

( അരലിറ്റർ 106 രൂപ)


പഞ്ചസാര

(ഒരു കിലോ ,വില 39 രൂപ)


തേയില

 (100 ഗ്രാം 26.50 രുപ)


സാമ്പാർ പൊടി

 ( 100 ഗ്രാം 28 രൂപ)


മുളക് പൊടി

( 100 ഗ്രാം വില 25 രൂപ)


മല്ലിപ്പൊടി

 (100 ഗ്രാം വില 17 രൂപ)


മഞ്ഞൾപ്പൊടി

(100 ഗ്രാം വില 18 രൂപ)


ചെറുപയർ/ വൻപയർ

 (അരക്കിലോ 44 രൂപ)


ശബരി വാഷിങ് സോപ്പ്

( 22 രൂപ വിലയുള്ളത് ഒന്ന് )


ശബരി ബാത്ത് സോപ്പ്

( 21 രൂപ വിലയുള്ളത് ഒന്ന്)