29 March 2024 Friday

ബ്ലഡ്‌ ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ രക്‌തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു

ckmnews


കോട്ടക്കൽ : ബ്ലഡ്‌ ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ അൽമാസ്, മിംസ് ആശുപത്രികളിലായി എമർജൻസി ഇൻഹൗസ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.കോവിഡ് കാലത്ത് രക്തബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ബി ഡി കെ മലപ്പുറത്തിന്റെ കീഴിൽ ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളുടെ സഹകരണത്തോടെ നടന്നു വരുന്ന ക്യാമ്പയിന്റെ ഭാഗമായി ഈ വർഷത്തെ  നൂറാമത് ക്യാമ്പ് ആയിരുന്നു അൽമാസ്സിൽ നടന്നത്.ക്യാമ്പുകളിൽ  39 പേർ രക്തം ദാനം ചെയ്തു.ക്യാമ്പുകൾക്ക് അൽമാസ് ബ്ലഡ്‌ ബാങ്ക് ഇൻ ചാർജും, താലൂക്ക് എക്സിക്യൂട്ടീവ് അംഗവും ആയ മൂസക്കുട്ടി, ബി ഡി കെ തിരൂരങ്ങാടി താലൂക്ക് രക്ഷധികാരി ബുഷൈർ ചാപ്പനങ്ങാടി,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഉനൈസ്, ഫിറോസ്,താലൂക്ക് മെമ്പർ ഷബീർ തുടങ്ങിയവർ നേതൃത്വം നൽകി.രക്തം നൽകിയവർക്കും കോർഡിനേറ്റ് ചെയ്തവർക്കും ബി ഡി കെ ജില്ലാകമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.