29 March 2024 Friday

ചെറവല്ലൂരിൽ പ്രകൃതി വിരുദ്ധ പീഡനം:മധ്യവയസ്കൻ അറസ്റ്റിൽ

ckmnews

ചെറവല്ലൂരിൽ പ്രകൃതി വിരുദ്ധ പീഡനം:മധ്യവയസ്കൻ അറസ്റ്റിൽ


ചങ്ങരംകുളം:15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മധ്യവയസ്കൻ അറസ്റ്റിൽ.ചെറവല്ലൂര്‍ സ്വദേശി പൂവത്തൂര്‍ വീട്ടിൽ രാജൻ (60) ആണ് പതിനഞ്ച് വയസുകാരനായ പട്ടികജാതി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.ഈ മാസം ആറിന് ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി കുട്ടിയെ വീടിനടുത്തുള്ള പറമ്പില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.തിരൂർ ഡി.വൈ.എസ്.പിയുടെ നിർദ്ധേശ പ്രകാരം പെരുമ്പടപ്പ് SHO കെഴ്സൺ മാർകോസിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പോക്സോ നിയമപ്രകാരം ഇയാളെ കസ്റ്റഡിയിലെടുത്ത് പൊന്നാനി കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാൻ്റ് ചെയ്തു.