29 March 2024 Friday

ക്വിസ്സ് മത്സരവും മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചു

ckmnews

ക്വിസ്സ് മത്സരവും മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചു


പൊന്നാനി:മരക്കടവ് ബൈത്തുല്‍ മശ്ഹൂറിന്‍റെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ ക്വിസ്സ് മത്സരവും,മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചു.അഞ്ച് ദിവസം നീണ്ടു നിന്ന വാശിയേറിയ മത്സരത്തില്‍ സമനിലയിലായ ഏഴ് പേരെ ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുത്തു.ക്വിസ്സ് മത്സരത്തില്‍ മന്‍സൂന,നവാബ്,സൈനുല്‍ ആബിദ്,സല്‍മ,ഹനീഫ പറബില്‍,എവി ജലീസ് റഹ്മാന്‍ എന്നിവര്‍ വിജയികളായി. ഓണ്‍ ലൈന്‍ മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചു.മെഹന്തി ഫെസ്റ്റില്‍ ഫാത്തിമ്മ ഷാജി,ഷാസിയ അമീറുദ്ധീന്‍,എംവി മുനവ്വിറ,എസ് റിസ് വാന,മന്‍സൂന നവാബ് എന്നിവര്‍ വിജയികളായി.എയു ശറഫുദ്ധീന്‍,എം റഫീഖ് മൂസ്സ,എഎം സിറാജ്,സിഎ റഷീദ്,എഎം ശിഹാബ്,സിനാന്‍,മുനീര്‍ നിസ്സാ,എംപി റഷീദ്,മുഹമ്മദ് സിനാന്‍  എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി.