18 April 2024 Thursday

ഹന്നമോളുടെ ചികിത്സക്ക് മൊബൈല്‍ ഫോണ്‍ റീട്ടെയ്ലേഴ്സ് അസോസിയേഷന്‍ യൂണിറ്റ് സമാഹരിച്ച തുക കൈമാറി

ckmnews



ചങ്ങരംകുളം:ഹന്നമോളുടെ ചികിത്സക്ക്   മൊബൈല്‍ ഫോണ്‍ റീട്ടെയ്ലേഴ്സ് അസോസിയേഷന്‍ ചങ്ങരംകുളം യൂണിറ്റ് സമാഹരിച്ച തുക കൈമാറി.കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന പന്താവൂരില്‍ താമസിക്കുന്ന സുനില്‍ ഷൈനി ദമ്പതികളുടെ മകള്‍ ഹന്ന എന്ന പതിനാല് വയസുകാരിയുടെ മജ്ജ മാറ്റി വെക്കാനുള്ള ചികിത്സ ചിലവിലേക്ക് ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതി സമാഹരിക്കുന്ന ഫണ്ടിലേക്കാണ് തുക കൈമാറിയത്. മൊബൈല്‍ ഷോപ്പ് ഉടമകളായ.അനീഷ്,ഫൈസല്‍ ഷെബീര്‍ എന്നിവര്‍ ചേര്‍ന്ന്  വ്യാപാരി വ്യവസായി ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികളായ പിപി ഖാലിദ്,ഇബ്രാഹിം മൊയ്തുണ്ണി എന്നിവര്‍ക്ക് തുക കൈമാറി.