20 April 2024 Saturday

ഒറ്റക്കല്ല ഒപ്പമുണ്ട്:കിടപ്പു രോഗികൾക്ക് ആലംകോട് ഗ്രാമപഞ്ചായത്തിൻെറ സാന്ത്വന സ്പർശം

ckmnews

ഒറ്റക്കല്ല ഒപ്പമുണ്ട്:കിടപ്പു രോഗികൾക്ക് ആലംകോട് ഗ്രാമപഞ്ചായത്തിൻെറ സാന്ത്വന സ്പർശം


ചങ്ങരംകുളം:പാലിയേറ്റീവ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും കോവിഡ് വാക്സിനേഷൻ വിട്ടിൽ വെച്ച് നൽക്കുന്നതിനു വേണ്ടി സജ്ജീകരീച്ച

പാലിയേറ്റീവ് വാഹനത്തിൻെറ ഫ്ലാഗ് ഓഫ് ആലംകോട് ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡൻെറ് പ്രഭിത ടീച്ചറും, മെഡിക്കൽ ഓഫീസർ ജുൽനയും ചേർന്ന് നിർവഹിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ സി.കെ പ്രകാശൻ, 

ആലംകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ഷെഹീർ, ആലംകോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേർസൺ ഷഹന നാസർ,  മെംബർമാരായ അബ്ദുൽ മജീദ് , ചന്ദ്രമതി , എന്നിവർ പങ്കെടുത്തു. ഇന്ന് മുതൽ പഞ്ചായത്തിലെ

പാലിയേറ്റീവ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും കോവിഡ് വാക്സിനേഷൻ വിട്ടിൽ വെച്ച് നൽകും.