24 April 2024 Wednesday

കോവിഡ് പോസിറ്റീവ് ആയ വീടുകളില്‍ സിപിഎം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റ്‌ എത്തിച്ചു

ckmnews

കോവിഡ് പോസിറ്റീവ് ആയ വീടുകളില്‍ സിപിഎം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റ്‌ എത്തിച്ചു


ചങ്ങരംകുളം:കോവിഡ് പോസറ്റീവ് ആയ മുഴുവൻ വീടുകളിലേക്കും കക്കിടിപ്പുറം മോസ്കൊ സിപിഎം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകള്‍ എത്തിച്ചു.പുറത്തിറങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്ന 22 കുടുംബങ്ങൾക്കാണ് സഹായം എത്തിച്ചത്. പരിപാടിയുടെ വിതരണ ഉൽഘാടനം ബ്രാഞ്ച് സെക്രട്ടറി രഘു കോട്ടയിൽ ബ്ലോക്ക് മെമ്പർ രാംദാസ് എന്നിവർ ചേർന്ന് വാർഡ് മെമ്പർ ചന്ദ്രമതിക്ക് നൽകി നിർവഹിച്ചു.ചടങ്ങിൽ പാർട്ടി മെമ്പർ ശശി ദിലീപ് മാഷ് എന്നിവർ പങ്കെടുത്തു