20 April 2024 Saturday

വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക ഐ.എൻ.ടി.യു സി പ്രതിഷേധിച്ചു

ckmnews

വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക

ഐ.എൻ.ടി.യു സി പ്രതിഷേധിച്ചു


പൊന്നാനി:കേന്ദ്ര ഗവണ്മെന്റ് ശീതകാല സമ്മേളനത്തിൽ അവതാരപ്പിക്കുന്ന വൈദ്യുതി സ്വകാര്യ വത്കരണ ബില്ലിനെതിരെ ഐ.എൻ.ടി.സി യുടെ ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രധിഷേധം പൊന്നാനി ഡിവിഷൻ ഓഫീസിനു മുന്നിൽ നടത്തി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന പ്രതിഷേധം ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. 

ഡിവിഷൻ പ്രസിഡണ്ട് ടി.ബെനിരാജ് അദ്ധ്യക്ഷതവഹിച്ചു.


ഉസ്മാൻ കൊടുങ്ങല്ലൂർ സ്വകാര്യ വത്കരണ ബില്ലിനെതിരെയും കെ.എസ്ഇ.ബി യിൽ പ്രമോഷൻ നടത്താത്തിനെതിരെയും പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.


സി.സജീഷ്, അഭിലാഷ്, എ. സുബൈർ, പി. ഹംസ, അനീഷ് ഫ്രാൻസിസ്, ജസ്റ്റിൻ, ഇ.ആർ. നജീബ്, ജയചന്ദ്രൻ, കെ.പി. ജമാലുദ്ധീൻ എന്നിവർ പ്രസംഗിച്ചു.


വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കുക, തടഞ്ഞ് വെച്ചിരിക്കുന്ന വർക്കർ ലൈമാൻ ഓവർസിയർ പ്രമോഷൻ ലിസ്റ്റ് പുറത്തിറക്കുക, അർഹതപ്പെട്ട സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുക, പുന:സംഘടനയുടെ മറവിൽ ജീവനക്കാരുടെ എണ്ണം വെട്ടികുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം.