20 April 2024 Saturday

പള്ളിക്കര തെക്കുമുറിയില്‍ സ്‌നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി

ckmnews

പള്ളിക്കര തെക്കുമുറിയില്‍ സ്‌നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി


ചങ്ങരംകുളം:പള്ളിക്കര തെക്കുമുറി സ്നേഹ ഭവനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആമിനുമ്മയുടെ കുടുംബത്തിന് നിർമിച്ചുനല്കിയ സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി. ഭവന നിർമാണ കമ്മിറ്റി ഭാരവാഹികളായ സാദിഖ് നെച്ചിക്കൽ കെ വി ഇർശാദ് താക്കോൽ കൈമാറി. എൻ കെ മുഹമ്മദ്‌, കെ എം ഹനീഫ, സുധീർ പള്ളിക്കര, കെ വി അൻസാർ, എൻ കെ സഫർ, കെ വി റിഷാദ്, കെ കെ ഫസലു റഹ്‌മാൻ, എ മൂസ എന്നിവർ പങ്കെടുത്തു.