19 April 2024 Friday

കോവിഡ് പ്രതിരോധം: 5 ജില്ലകളിൽ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചു

ckmnews

തിരുവനന്തപുരം:അഞ്ചു ജില്ലകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്പെഷ്യൽ ഓഫീസർമാരായി ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിച്ചു.ജി.ആർ ഗോകുൽ ( പാലക്കാട് ), പി.ബി. നൂഹ് (കാസർകോട്),ഡോ. കാർത്തികേയൻ (തൃശൂർ), എസ്.ഹരികിഷോർ (കോഴിക്കോട്), എസ്.സുഹാസ് (മലപ്പുറം) എന്നിങ്ങനെയാണ് നിയമനം.കൺടെയ്ൻമെന്റ് സോണുകളിലെ പ്രവർത്തനം, കോൺടാക്ട് ട്രെയിസിങ്, പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുക, കോവിഡ് കേസുകൾ അതാത് ജില്ലകളിൽ കുറയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് എന്നിവയാണ് ചുമതല.


ഇന്നലെ വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി നിന്ന ജില്ലകളിലാണ് സ്പെഷ്യൽ ഓഫീസർമാരെ നിയമിച്ചത്. ജൂലൈ 23 മുതൽ 31 വരെയാണ് നിയമനം