19 April 2024 Friday

ത്രെഡ് ആർട്ടിൽ ഇന്ത്യ ഭൂപടം ഒരുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ അഭിജിത്തിനെ അനുമോദിച്ചു

ckmnews

ത്രെഡ് ആർട്ടിൽ ഇന്ത്യ ഭൂപടം ഒരുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ അഭിജിത്തിനെ അനുമോദിച്ചു


ചങ്ങരംകുളം: ത്രെഡ് ആർട്ടിൽ 

ഇന്ത്യ ഭൂപടം ഒരുക്കി

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ചാലിശ്ശേരി പടിഞ്ഞാറെമുക്ക് സ്വദേശി  അജിത്തിന് വിവിധ സംഘടനകൾ അനുമോദിച്ചു.പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മറ്റിക്കു വേണ്ടി ഭാരവാഹികളായ ലക്ഷമണൻ ,അജീഷ് ,സന്തോഷ് ,അഖിൽ, ശശി എന്നിവർ ഉപഹാരം നൽകി.ഡിവൈഎഫ് ഐ  പടിഞ്ഞാറെമുക്ക് യൂണിറ്റുനു വേണ്ടി സന്തോഷ് ,ചാലിശ്ശേരി അങ്ങാടി ഇടതുപക്ഷ കൂട്ടായ്മക്കു വേണ്ടി വാർഡ് മെമ്പർ ആനിവിനു , രാജു കോട്ടക്കാരൻ എന്നിവരും  മെമ്മൻ്റോ നൽകി  അഭിനന്ദിച്ചു.


ചടങ്ങിൽ ഡോ.പ്രദീപ്ജെക്കബ് , സജീവൻ സി.എം , വിനു പി.എസ് , അനീഷ് , എസ്.എഫ് ഐ പാലക്കാട് ജില്ലാ പ്രസിഡൻ്റ് കെ.എ പ്രയാൺ എന്നിവർ പങ്കെടുത്തു.