25 April 2024 Thursday

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ 93 ജന്മദിനം ആഘോഷിച്ചു.

ckmnews

യാക്കോബായ സുറിയാനി സഭയുടെ

ശ്രേഷ്ഠ കാതോലിക്ക ബാവയുടെ 93

ജന്മദിനം ആഘോഷിച്ചു.


ചങ്ങരംകുളം:യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ്  തോമസ് പ്രഥമൻ  ബാവയുടെ 93 ജന്മദിനം ആഘോഷിച്ചു.വ്യാഴാഴ്ച രാവിലെ പുത്തൻകുരിശ് പാത്രിയർക്ക സെൻ്ററിലെ സെൻ്റ് അത്താനാസിയോസ് കത്തീഡ്രലിൽ  മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിച്ചു.പാത്രിയർക്കാ സെൻ്ററിൽ വെച്ച്  ലളിതമായ ചടങ്ങിൽ  ശ്രേഷ്ഠ ബാവ കേക്ക് മുറിച്ച് ജന്മദിനത്തിൻ്റ് മധുരം പങ്കിട്ടു.മെത്രാപ്പോലീത്തമാരായ  മാത്യൂസ് മോർ ഈവാനിയോസ്  , മാത്യൂസ് മാർ അപ്രേം ,മാത്യൂസ് മാർ അന്തീമോസ് ,ഡോ.സിറിയക് തോമസ് ,   സഭ ഭാരവാഹികളായ വൈദീക സെക്രട്ടറി സ്ളീബ പോൾ വട്ട വേലിൽ കോർ എപ്പിസ്കോപ്പ  , അൽമായ ട്രസ്റ്റി ഷാജി ചൂണ്ടയിൽ , അൽമായ സെക്രട്ടറി അഡ്വ പീറ്റർ കെ ഏലിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ,വ്യവസായ മന്ത്രി പി രാജീവ് , മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി , എം എൽ എ മാരായ രമേശ് ചെന്നിത്തല ,അനൂപ് ജേക്കബ് , ശ്രീനിജൻ  ,ആൻ്റണി ജോൺ , വ്യവസായി എം.എ യൂസഫലി ,കൊടിയേരി ബാലകൃഷ്ണൻ , സി പി എം എറണകുളം ജില്ല സെക്രട്ടറി സി.എൻ മോഹനൻ , വിവിധ മതമേലദ്ധ്യഷൻമാർ  ,സംസ്ക്കാരിക നേതാക്കൾ എന്നിവർ ബാവക്ക് ആശംസകൾ അർപ്പിച്ചു.