20 April 2024 Saturday

എസ്എസ്എൽസി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നേടിയ ചാലിശ്ശേരി സമഗ്ര ഗ്രാമീണ വായനശാല അനുമോദിച്ചു.

ckmnews

എസ്എസ്എൽസി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നേടിയ ചാലിശ്ശേരി സമഗ്ര ഗ്രാമീണ വായനശാല അനുമോദിച്ചു.


ചങ്ങരംകുളം:ചാലിശ്ശേരി  അത്താണി പീടിക  സമഗ്ര ഗ്രാമീണ വായനാശാലയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  അനുമോദിച്ചു.അനുമോദന സദസ്സ് പ്രശസ്ത മ്യൂറൽ ആർട്ടിസ്റ്റ്  മണികണ്ഠൻ പുന്നക്കൽ   ഉദ്ഘാടനം ചെയതു.പതിമൂന്ന് ,പതിനാല് വാർഡുകളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.ചാലിശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റും വായനാശാല കൺവീനറുമായ അക്ബർ ഫൈസൽ  അധ്യക്ഷനായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ കാദർ , ബ്ലോക്ക് പഞ്ചായത്ത് അംഗം  ധന്യാസുരേന്ദ്രൻ ,ബാബു നാസർ,സമഗ്രയുടെ എക്സിക്യൂട്ടിവ് അംഗങ്ങളായ നൗഷാദ് മുക്കൂട്ട ,  ബഷീർ,  ശശി കരിപ്പാലി ,   സക്കീർ , അലി എം.ഇ  അബ്ദുള്ള , ഫൈസൽ  എന്നിവർ സംസാരിച്ചു.