24 April 2024 Wednesday

വാക്സിൻ വിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കണം:ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി

ckmnews


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിൽ വാക്സിൻ വിതരണത്തിൽ വ്യാപക ക്രമക്കേടാണ് നടക്കുന്നതെന്ന് ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.സീനിയോറിറ്റി മറികടന്ന് ഭരണകക്ഷിയിലെ മെമ്പർമാർ സ്വന്തം ഇഷ്ടക്കാർക്കാണ് വാക്സിൻ നൽകുന്നതെന്നും.ഭരണകക്ഷി മെമ്പർമാർ ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തി തങ്ങൾ നിർദ്ദേശിക്കുന്നവർക്ക് വാക്സിൻ നൽകണമെന്ന് സമ്മർദ്ദം ചെലുത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.കേന്ദ്ര സർക്കാർ മുഴുവൻ ജനങ്ങൾക്കും സൗജന്യമായി നൽകുന്ന വാക്സിൻ നന്നംമുക്ക് പഞ്ചായത്തിലെ ഭരണകക്ഷി അംഗങ്ങൾ സ്വന്തം പാർട്ടിക്കാർ വിതരണം ചെയ്യുന്നതു പോലെയാണ് വാക്സിന്‍ നൽകുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ പള്ളിക്കര അധ്യക്ഷത വഹിച്ച യോഗം പൊന്നാനി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര ഉദ്ഘാടനം ചെയ്തു.രമേശൻ പള്ളിക്കര,വിനയകുമാർ വാഴുള്ളി,സദു കല്ലൂർമ്മ, ജനാർദനൻ പട്ടേരി, ബാലകൃഷ്ണൻ മാക്കാലി എന്നിവർ സംസാരിച്ചു.