29 March 2024 Friday

പ്രണയം നടിച്ച്‌, ഡേറ്റിങ് ആപ്പ് വഴി 77 കാരന്‍റെ 11 ലക്ഷം രൂപ തട്ടി; അന്വേഷണം

ckmnews

ഹൈദരാബാദ്: ഡേറ്റിങ് ആപ്പ് വഴി 77 കാരന്‍റെ 11 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ഹൈദരാബാദിലാണ് സംഭവം. പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയായിരുന്നു ചാറ്റിങ്. ഇത് വഴി പ്രണയം നടിച്ച കുറ്റവാളികള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് പരാതിക്കാരനില്‍ നിന്നും 11 ലക്ഷം രൂപ തട്ടിഎടുക്കുകയായിരുന്നു. കൂടുതല്‍ പണത്തിനായി വീണ്ടും വീണ്ടും ആവശ്യപ്പെട്ടു. ഇതോടെ ചതി മനസിലാക്കിയ വയോധികന്‍ സൈദരാബാദ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.