20 April 2024 Saturday

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തി അനുമോദിച്ചു.

ckmnews

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തി അനുമോദിച്ചു.


ചങ്ങരംകുളം:എസ്. എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ച്‌ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വീടുകളില്‍ ചെന്ന് ഉപഹാരം നല്‍കി അനുമോദിച്ചു.നന്നംമുക്ക് അഞ്ചാം വാർഡ്    മെമ്പർ മുസ്തഫാ ചാലുപറമ്പിലാണ് ബലി പെരുന്നാൾ ദിനത്തില്‍ വാർഡിലെ വിദ്യാർഥികൾക്കുള്ള മധുരവുമായി വിജയികളെ കാണാനെത്തിയത്.വിദ്യാർത്ഥികൾക്ക് ബലി പെരുന്നാൾ ആശംസകളും  നൽകിയാണ് മെമ്പർ മടങ്ങിയത്.