28 March 2024 Thursday

പൊന്നാനി ബീച്ചിലേക്ക് സന്ദർഷകരുടെ കുത്തൊഴുക്ക് ശക്തമായ നടപടിയുമായി പൊന്നാനി പോലീസ്.

ckmnews

പൊന്നാനി ; കൊവിഡ് നിയന്ത്രണങ്ങൾ മറികടന്ന് ബലി പെരുന്നാൾ ആഘോഷങ്ങൾക്കായി കുടുംബത്തോടൊപ്പവും, കൂട്ടമായുമാണ് സന്ദർഷകർ  പൊന്നാനി, പുതുപൊന്നാനി ബീച്ചുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. സ്ഥലഞ്ഞെത്തിയ പൊന്നാനി പോലീസ് ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. ഇത്തരത്തിൽ കൂട്ടമായെത്തുന്നവരെ പിടികൂടി ബോധവൽകരണം നടത്തി തിരിച്ചയക്കുകയാണ് പോലീസ്. ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനങ്ങളുമായി വരുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെനും പൊന്നാനി പോലീസ് അറിയിച്ചു.  എന്നാൽ സന്ദർഷനത്തിനെത്തുന്നവർ പൊന്നാനിയിലുള്ളവരല്ലെന്നും, മറ്റു പല സ്ഥലങ്ങിൽ നിന്നുമാണ് വരുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത്. പൊന്നാനി ഹാർബർ മുതൽ പുതുപൊന്നാനി മുനമ്പം വരെയാണ് സന്ദർഷകരുടെ തിരക്ക് അനുഭവപ്പെടുന്നത്.