29 March 2024 Friday

തവനൂർ കൂരടയിൽ ഒച്ച് ശല്യം രൂക്ഷം. പ്രതിരോധ പ്രവർത്തനം തുടങ്ങി.

ckmnews



തവനൂർപഞ്ചായത്തിലെ കൂരടയിലാണ് ഒച്ച് ശല്യം തുടങ്ങിയത്. ഒരാഴ്ചയായി പ്രദേശത്ത് ഒച്ച്  പെരുകുകയും പറമ്പുകളിലും, മതിൽ കെട്ടുകളിലും, വീടിനു സമീപവും, തെങ്ങുകളുകളിലും, ചെടികളിലുമാണ്  ഒച്ച് ശല്യം കാണുന്നത് . ആഫ്രിക്കൻ ഇനത്തിൽപ്പെട്ട  ഒച്ചുകളാണെന്ന് പരിശോധയിൽ സ്ഥിതീകരിച്ചു. രണ്ടു വർഷം മുമ്പാണ് ഒച്ച് കൂരടയിൽ ആദ്യമായി കണ്ടെത്തിയത്.  പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയിരുന്നു. പ്രദേശത്ത് ഒച്ച് ശല്യം രൂക്ഷമായതിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൃഷി-ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പുകയിലയും, തുരിശും പ്രത്യേക അനുപാതത്തിൽ ചേർത്ത ലായിനി തെളിച്ചും, ഒച്ച് ട്രാപ്പുകൾ  തയ്യാറാക്കിയുമാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ, വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ്, പഞ്ചായത്തംഗം  പി എസ് ധനലക്ഷ്മി, രാജേഷ് പ്രശാന്തിയിൽ, പി എസ് സനീഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.