25 April 2024 Thursday

ത്യാഗോജ്ജ്വല സ്മരണകളുയർത്തി മാങ്കുളം കെഎംസിസിയുടെ സ്നേഹമധുരം

ckmnews

ത്യാഗോജ്ജ്വല സ്മരണകളുയർത്തി മാങ്കുളം കെഎംസിസിയുടെ സ്നേഹമധുരം  ചങ്ങരംകുളം :സഹനത്തിന്റെയും സമഭാവാനയുടെയും ത്യാഗോജ്ജ്വല സ്മരണകളുയർത്തി ബലി പെരുന്നാൾ വീണ്ടുമെത്തുമ്പോൾ മാങ്കുളത്തെ മുഴുവൻ വീടുകളിലും സ്നേഹമധുരം കൈമാറി മാങ്കുളം കെഎംസിസി.മാങ്കുളത്ത് നടന്ന മഹാമാരിയിലും മനസ്സ് കൊണ്ടടുക്കം പ്രോഗ്രാം കെവി മുഹമ്മദ് മൗലവി ഔപചാരികമായി ഉദ്ഘാടനം ചെയ്തു .മാങ്കുളം കെഎംസിസി വൈസ് പ്രസിഡന്റ് മൊയ്‌ദുണ്ണി അധ്യക്ഷത വഹിച്ചു .ആലംകോട് പഞ്ചായത്ത് മുസ്‌ലിംയൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ മാങ്കുളം ആമുഖ പ്രഭാഷണം നടത്തി എംഐ അബ്ബാസ് സിവി മൊയ്‌ദീൻ ,കെവി മൊയ്‌ദു ,കെവി ഉമ്മർ തുടങ്ങിയവർ ആശംസകളറിയിച്ചു. മാങ്കുളം കെഎംസിസി സെക്രെട്ടറി ആദിൽ സ്വാഗതവും ,അലിമോൻ നന്ദിയും പറഞ്ഞു , മുസ്‌ലിംയൂത്ത് ലീഗ് ,എംഎസ്എഫ് പ്രവർത്തകരായ ആഷിക്ക് ,ഷാനിർ ,ഷിബിൽ ,ബാദുഷ ,ഷാബിൽ,നസൽ സ്നേഹമധുരം വിതരണത്തിന് നേതൃത്വം നൽകി .