29 March 2024 Friday

ഭര്‍ത്താവിന്റെയും സഹോദരിയുടെയും ക്രൂരത: ബലമായി ആസിഡ് കുടിപ്പിച്ചു, ആന്തരികവായവങ്ങള്‍ വെന്ത് യുവതി ആശുപത്രിയില്‍

ckmnews

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ യുവതിയ്ക്ക് നേരെ ഭര്‍ത്താവിന്റെ ക്രൂരത. ബലമായി ആസിഡ്​ കുടിപ്പിച്ച 25 കാരി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍. ജൂണ്‍ 28നാണ്​ സംഭവം നടന്നത്. അത്യാസന്ന നിലയില്‍ കഴിയുന്ന യുവതി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്​. ഭര്‍ത്താവും സഹോദരിയും ചേര്‍ന്നാണ് യുവതിയെ ബലമായി ആസിഡ്​ കുടിപ്പിച്ചത്.

പ്രസ്തുത വിഷയത്തില്‍ പോലീസോ മാധ്യമങ്ങളോ കൃത്യമായി ഇടപെടാത്തതിനെത്തുടര്‍ന്ന്
ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവല്‍ മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്​ കത്തെഴുതിയതോടെയാണ്​ സംഭവം പുറം ലോകമറിയുന്നത്. യുവതിയെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില മോശമായതോടെ വിദഗ്​ധ ചികിത്സക്കായി ജൂലൈ 18ന്​ ഡല്‍ഹിയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്നാണ് യുവതിയുടെ സഹോദരന്‍ വനിത കമ്മീഷനുമായി ബന്ധപ്പെടുകയും സംഭവം അറിയിക്കുകയും ചെയ്​തത്. സംഭവം നടന്ന് അഞ്ചുദിവസത്തിന്​ ശേഷമാണ്​ യുവതിയുടെ മാതാവിന്‍റെ പരാതിയില്‍ പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​തതെന്ന ആരോപണം ശക്തമാകുന്നുണ്ട്. സ്​ത്രീധന നിരോധന നിയമപ്രകാരം മാത്രമാണ് ഭര്‍ത്താവിനെതിരെ കേസ്​ രജിസ്റ്റര്‍ ചെയ്തത്. മറ്റു നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് വനിതാ കമ്മീഷന്‍ അയച്ച കത്തില്‍ പറയുന്നു.