24 April 2024 Wednesday

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ckmnews

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:എസ്എസ്എല്‍സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കല്ലൂർമ്മ  11-ാം വാർഡിലെ മുഴുവൻ വിദ്യാർത്ഥികളേയും അവരുടെ ഭവനങ്ങളിൽ എത്തി കെ.എസ്.യു വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  അനുമോദിച്ചു.കോവിഡ് പ്രതിസന്ധി നിറഞ്ഞ കാലത്തും ഓണ്‍ലൈന്‍  വിദ്യാഭ്യാസത്തിലൂടെ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും അവരെ പ്രാപ്തരാക്കിയ മാതാപിതാക്കളെയും പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു