20 April 2024 Saturday

എസ്.എം.എ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

ckmnews

എസ്.എം.എ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ  ചികിൽസയിലുണ്ടായിരുന്ന  അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിൻ്റെ മകൻ ഇമ്രാൻ  അഹമ്മദ് ആണ്  മരിച്ചത്. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ വെൻ്റിലേറ്ററിലായിരുന്നു കഴിഞ്ഞ നാലു മാസമായി കുഞ്ഞ്.ഹൃദയ സ്തംഭനം മൂലം രാത്രി പതിനൊന്നേ മുക്കാലോടെയാണ് മരണം സംഭവിച്ചത്.എസ്.എം.എ രോഗത്തിനുള 18 കോടി രൂപ ചികിത്സക്കായി സർക്കാർ സഹായം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ഇമ്രാൻ്റെ പിതാവ് ആരിഫായിരുന്നു. ഈ പരാതിയിൽ  തീരുമാനം ആകും മുമ്പാണ് ഇമ്രാൻ്റെ മരണം. മങ്കട എം.എൽ.എ മഞ്ഞളാം കുഴി അലി യുടെ നേതൃത്വത്തിൽ കുഞ്ഞിൻ്റെ ചികിത്സക്കായി ക്രൗഡ് ഫണ്ടിങ് ആരംഭിച്ചിരുന്നു.