19 September 2021 Sunday

വട്ടംകുളം ഡിസിസി സെന്ററിലേക്കുള്ള ഭക്ഷണ വിതരണത്തിലെ അട്ടിമറി ജനകീയ ഹോട്ടലിലേക്ക് യൂത്ത് ലീഗ് മാർച്ച്‌ നടത്തി

ckmnews

വട്ടംകുളം ഡിസിസി സെന്ററിലേക്കുള്ള ഭക്ഷണ വിതരണത്തിലെ അട്ടിമറി ജനകീയ ഹോട്ടലിലേക്ക് യൂത്ത് ലീഗ് മാർച്ച്‌ നടത്തി


എടപ്പാൾ :കോവിഡ് രണ്ടാം തരഗം ആരംഭിച്ചത് മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിലും ഡിസിസിയിലെ കോവിഡ് രോഗികൾക്കുള്ള ഭക്ഷണ വിതരണത്തിലും മികച്ച പ്രവർത്തനം നടത്തുന്ന വട്ടംകുളം ഗ്രാമപഞ്ചായത്തിനെ താറടിച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഡിസിസി സെന്ററിലേക്കുള്ള ഭക്ഷണ വിതരണം അട്ടിമറിച്ചതിലൂടെ സിപിഎം നിയത്രണത്തിലുള്ള ജനകീയ ഹോട്ടൽ നടത്തിയതെന്ന് യൂത്ത് ലീഗ് വട്ടംകുളം പഞ്ചായത്ത്‌ കമ്മിറ്റി ആരോപിച്ചു.ആദ്യം നിലവാരം കുറഞ്ഞ ഭക്ഷണം ഡിസിസിയിലെക്ക് നൽകുകയും പിന്നീട് ഡിവൈഎഫ്ഐ യെ ഉപയോഗിച്ച് പഞ്ചായത്തിനെതിരെ സമരം നടത്തിയത് ഇതിന്റെ ഭാഗമാണന്നും യൂത്ത് ലീഗ് ആരോപിച്ചു.ഉപരോധം സമരം തവനൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു.പിവി ഷുഹൈബ് ഹുദവി അധ്യക്ഷത വഹിച്ചു.എം.എസ്.എഫ് ജില്ല സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി, റഫീഖ് ചേകനൂർ, സാഹിർ മാണൂർ, ഏവി നബീൽ, ശരീഫ് നിച്ചു, സാദിക്ക് പോട്ടൂർ എന്നിവർ പ്രസംഗിച്ചു

ckmnews