19 April 2024 Friday

യുവാവ് തൂ​ങ്ങി മ​രി​ച്ച​ത​റി​ഞ്ഞ മ​നോ​വി​ഷ​മ​ത്തി​ല്‍ അ​തേ​മ​ര​ത്തി​ല്‍ തന്നെ അച്ചനും തൂ​ങ്ങി​ മ​രി​ച്ചു.

ckmnews



കു​ന്നം​കു​ളം: യുവാവ് തൂ​ങ്ങി മ​രി​ച്ച​ത​റി​ഞ്ഞ് മ​നോ​വി​ഷ​മ​ത്തി​ല്‍ അ​തേ​ മ​ര​ത്തി​ല്‍ ത​ന്നെ അച്ചനും തൂ​ങ്ങി​മ​രി​ച്ചു. എ​യ്യാ​ല്‍ ആ​ദൂ​ര്‍ റോ​ഡി​ല്‍ ജാ​ഫ​ര്‍ ക്ല​ബി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. കി​ഴ​ക്കൂ​ട്ട് രാ​മു എ​ന്ന് വി​ളി​ക്കു​ന്ന ദാ​മോ​ദ​ര​ന്‍ (53), മ​ക​ന്‍ ശ​ര​ത് (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും ശരത് വീ​ട്ടി​ല്‍ എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് സഹോദരന്‍ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ടി​ന​ടു​ത്ത് പാ​ട​ത്തി​നോ​ടു ചേ​ര്‍​ന്ന മ​ര​ത്തി​ല്‍ തൂ​ങ്ങി നി​ല്‍​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​നെ വീ​ട്ടി​ല്‍ ഓ​ടി​യെ​ത്തി ദാമോദരനെ വി​വ​ര​മ​റി​യി​ച്ചു. ര​ണ്ടു​പേ​രും ചേ​ര്‍​ന്ന് ശ​ര​ത്തി​നെ താ​ഴെ​യി​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. താ​ഴെ​യി​റ​ക്കു​ന്ന​തി​നാ​യി മ​ര​ത്തി​ല്‍ ക​യ​റി​യ ദാ​മോ​ദ​ര​ന്‍ പെ​ട്ടെ​ന്ന് ഉ​ടു​ത്തി​രു​ന്ന മു​ണ്ട് മ​ര​ത്തി​ല്‍ കെ​ട്ടി ക​ഴു​ത്തി​ല്‍ കു​രു​ക്കി താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഒ​ന്നും ചെ​യ്യാ​നാ​വാ​തെ ര​ണ്ടു മ​ര​ണം ക​ണ്ട ന​ടു​ക്ക​ത്തി​ലാ​യി​രു​ന്നു ദാ​മോ​ദ​ര​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ന്‍ സ​ജി​ത്ത്. സം​ഭ​വ​മ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. ഇ​ന്നു രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്.