29 March 2024 Friday

ബലിപെരുന്നാൾ അവധി നാളെ;ഇളവ് ഇന്ന് കൂടി ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവില്ല

ckmnews

ബലിപെരുന്നാൾ അവധി നാളെ;ഇളവ് ഇന്ന് കൂടി ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവില്ല


തിരുവനന്തപുരം:ബലിപെരുന്നാൾ പ്രമാണിച്ച് ഇന്നു പ്രഖ്യാപിച്ചിരുന്ന പൊതു അവധി നാളത്തേക്കു മാറ്റി സർക്കാർ ഉത്തരവായി. ഇന്നു പ്രവൃത്തിദിവസം ആയിരിക്കും. സർക്കാർ ഓഫിസുകൾ,പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ബാങ്കുകൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉത്തരവു ബാധകമാണ്. റേഷൻ കടകൾക്ക് ഇന്നു പ്രവൃത്തിദിവസവും നാളെ അവധിയുമാണെന്നു ഭക്ഷ്യ–പൊതുവിതരണ വകുപ്പ് അറിയിച്ചു.


ഇളവുകൾ ഇന്നു കൂടി


തിരുവനന്തപുരം:ബലിപെരുന്നാൾ പ്രമാണിച്ചു സംസ്ഥാനത്തു ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ ഇളവുകൾ ഇന്നുകൂടി തുടരും. ട്രിപ്പിൾ ലോക്ഡൗൺ (ടിപിആർ 15+) ഉള്ള ഡി വിഭാഗം പ്രദേശങ്ങളിൽ ഇളവുകളില്ല.


ടിപിആർ 15 % വരെയുള്ള എ, ബി, സി വിഭാഗം പ്രദേശങ്ങളിൽ അവശ്യസാധന കടകൾക്കു പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാൻസി കട, സ്വർ‍ണക്കട എന്നിവയ്ക്കും ഇന്നു രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാം.


നാളത്തെ പരീക്ഷകൾ മാറ്റി


തിരുവനന്തപുരം ∙ എംജി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ നാളത്തെ പരീക്ഷകൾ മാറ്റി. കുസാറ്റ് പരീക്ഷകൾ 22ലേക്കും കണ്ണൂർ പരീക്ഷകളിൽ ഒരെണ്ണമൊഴികെ 22, 23 തീയതികളിലേക്കുമാണു മാറ്റിയത്. കാലിക്കറ്റിന്റെ പുതിയ സമയക്രമം വെബ്‌സൈറ്റിൽ. എംജിയിൽ പുതിയ തീയതി പിന്നീട്.


കേരള സർവകലാശാലയുടെ നാളെയും 22നുമുള്ള ആറാം സെമസ്റ്റർ ബിഎസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷകൾ 22, 23, 24 തീയതികളിലേക്കും നാളത്തെ ആറാം സെമസ്റ്റർ ബിവോക് സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് പ്രാക്ടിക്കൽ പരീക്ഷ 24ലേക്കും മാറ്റി.