29 March 2024 Friday

ചങ്ങരംകുളം സര്‍വ്വീസ് സഹകരണ ബാങ്ക് കാരുണ്യം പാലിയേറ്റീവ് കെയറിന് ഉപകരണങ്ങള്‍ നല്‍കി

ckmnews


ചങ്ങരംകുളം:കാരുണ്യം പാലിയേറ്റീവിന്‌ ചങ്ങരംകുളം സര്‍വ്വീസ് സഹകരബാങ്ക് ഉപകരണങ്ങൾ നൽകി.പെയിൻ ആൻഡ്‌ പാലിയെറ്റീവിലെ നിർദ്ധന രോഗികളുടെ പരിചരണാവശ്യത്തിലേക്കായി കട്ടിൽ, വാക്കർ,വാക്കിംഗ്‌ സ്റ്റിക്ക്‌ തുടങ്ങി ഉപകരണങ്ങളാണ് നൽകിയത്.കാരുണ്യത്തിൽ നടന്ന ചടങ്ങിൽ ഉപകരണങ്ങൾ ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ.സിദ്ധിഖ്‌ പന്താവൂർ കാരുണ്യം ഭാരവാഹികൾക്ക്‌ കൈമാറി.പി പി എം അഷറഫ്‌ അധ്യക്ഷം വഹിച്ചു. 

പി പി യൂസഫലി ,ഹമീദ്‌ ചിയാനൂർ,

ടി കൃഷണൻ നായർ ,ഇ വി മാമു,

എ പി ചന്ദ്രൻ,മനീഷ്കുമാർ ഒതളൂർ,പി സവിത , പി കെ അബ്ദുള്ളകുട്ടി എന്നിവർ സംസാരിച്ചു.