29 March 2024 Friday

ഡിവൈഎഫ്ഐ പള്ളിക്കര യൂണിറ്റ് സ്നേഹസ്പർശം” എന്ന ചാരിറ്റി സംഘടന രൂപീകരിച്ചു

ckmnews

ഡിവൈഎഫ്ഐ പള്ളിക്കര യൂണിറ്റ്

സ്നേഹസ്പർശം” എന്ന ചാരിറ്റി സംഘടന രൂപീകരിച്ചു


ചങ്ങരംകുളം:ഡിവൈഎഫ്ഐ പള്ളിക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പള്ളിക്കരയിൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി “സ്നേഹസ്പർശം” എന്ന ചാരിറ്റി സംഘടന രൂപീകരിച്ചു.സെക്രട്ടറി ശരീഫ്,പ്രസിഡന്റ് ഷിനോജ്,ട്രെഷററായി ഹിരൺ അടങ്ങുന്ന 11 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഡിവൈ എഫ്ഐ സ്നേഹസ്പർശത്തിന്റെ ലോഗോ സിപിഐഎം എടപ്പാൾ ഏരിയ കമ്മറ്റി അംഗം ടി സത്യൻ പ്രകാശനം ചെയ്തു.സ്നേഹസ്പർശത്തിന്റെ ആദ്യത്തെ കാരുണ്യത്തിന്റെ കൈത്താങ്ങ് രോഗാവസ്ഥയിൽ ബുദ്ധിമുട്ടുന്ന സഹോദരന് നൽകി.സ്നേഹസ്പർശം സെക്രട്ടറി ശരീഫ് ,പ്രസിഡന്റ ഷിനോജ് എന്നിവരുടെ സാന്നിധ്യത്തിൽ സിപിഐഎം എടപ്പാൾ ഏരിയ കമ്മറ്റി അംഗം ടി.സത്യൻ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന Ablecure health card  കൈമാറി