25 April 2024 Thursday

വളാഞ്ചേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

വളാഞ്ചേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


വളാഞ്ചേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വളാഞ്ചേരി കരിപ്പോൾ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും, കരിപ്പോൾ സ്വദേശി ടി. പി. സുബൈറിന്റെ മകളുമായ ആയിഷ തസ്‌നിയെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കിടപ്പുമുറിയിൽ കയറി വാതിലടച്ച ആയിഷ തസ്‌നിയെ അനിയൻ വിളിച്ചിട്ട് തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.രക്ഷിതാക്കൾ മൊബൈൽ ഫോൺ  നൽകാത്തതാണെന്ന് കാരണമെന്ന് പറയുന്നു. വളാഞ്ചേരി പോലീസ് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി