25 April 2024 Thursday

മൊബൈല്‍ ഗെയിം കളിക്കാന്‍ പണം നല്‍കിയില്ല; സഹോദരനെ കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

ckmnews

മൊബൈല്‍ ഗെയിം കളിക്കാന്‍ പണം നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സഹോദരനെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഞായറാഴ്ച രാവിലെ പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. മൊബൈല്‍ ഗെയിമുകള്‍ കളിക്കാന്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചന്ദ്രകാന്ത മൊണ്ടാല്‍ സഹോദരന്‍ സൂര്യകാന്തയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ കൊലപ്പെടുത്തി. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ അവരുടെ അമ്മയ്ക്കും പരിക്കേറ്റു.

സഹോദരനെ കൊന്ന ശേഷം ചന്ദ്രകാന്ത വിഷം കഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ചന്ത്രകാന്ത മരിക്കുകയായിരുന്നു. ചന്ദ്രകാന്ത ഒരു ഓണ്‍ലൈന്‍ കോംബാറ്റ് മൊബൈല്‍ ഗെയിമിന് അടിമയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. അടുത്തിടെയായി മൊബൈല്‍ ഗെയിമിന് അടിമയായി മാറിയ ചന്ദ്രകാന്ത, ഇടയ്ക്ക് വീട്ടുകാരെ ആക്രമിക്കുന്നത് പതിവായിരുന്നു. ഇതേത്തുടര്‍ന്ന് മൂത്ത സഹോദരനായ സൂര്യകാന്തയെ തന്റെ സഹോദരനെ ഭയന്ന് കഴിഞ്ഞയാഴ്ച ബന്ധു വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു. ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ ചന്ദ്രകാന്ത വീട്ടുകാരില്‍നിന്ന് പണം ആവശ്യപ്പെടുകയും, അതേചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്യുന്നത് നിത്യസംഭവമാണെന്ന് അയല്‍ക്കാര്‍ പറയുന്നു.