25 April 2024 Thursday

ആശ്രയക്ക് പെരുന്നാൾക്കിറ്റും വസ്ത്രവും കൈമാറി

ckmnews

ആശ്രയക്ക് പെരുന്നാൾക്കിറ്റും 

വസ്ത്രവും കൈമാറി 


എടപ്പാള്‍:പടിഞ്ഞാറങ്ങാടി ആശ്രയ പാലിയേറ്റിവിന് കീഴിലുള്ള കിടപ്പിലായ രോഗികൾക്ക് നൽകാനായി പാലിയേറ്റിവ് വളണ്ടിയർ കൂടിയായ ഷെയ്ഖ് സാദിക്കിൽ നിന്ന് കിറ്റും,  പെരുന്നാൾ കോടി ഗോഖലെ സ്‌കൂൾ വാട്ടസ്ആപ് കൂട്ടായ്മയുടെ പ്രതിനിധി നൗഫലിൽ നിന്നും ആശ്രയ സെക്രട്ടറി വിനു കോക്കാട് ഏറ്റുവാങ്ങി.റഷീദ് മാഷ് അധ്യക്ഷൻ വഹിച്ച പരിപാടിയിൽ, വിനു കോക്കാട്, ലത്തീഫ്, ഷെയ്ഖ് ഷാഹിദ്, ബഷീർ, മുഹമ്മദലി ഗോഖലെ, ബേബി മാഷ്, രമണി സിസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.