25 April 2024 Thursday

പെരുമ്പടപ്പ് പഞ്ചായത്ത് പത്താം വാർഡിൽ വാങ്ങിയ കൊതുകു നശീകരണ യന്ത്രം ഉദ്ഘാടനം ചെയ്തു

ckmnews

പെരുമ്പടപ്പ് പഞ്ചായത്ത് പത്താം വാർഡിൽ  വാങ്ങിയ കൊതുകു നശീകരണ യന്ത്രം ഉദ്ഘാടനം ചെയ്തു


എരമംഗലം:സിക്ക വൈറസിന്റെ  പ്രധിരോധ   പ്രവർത്തനതിന്റെ മുൻകരുതലായി പെരുമ്പടപ്പ് പഞ്ചായത്ത് പത്താംവാർഡിൽ  വാങ്ങിയ കൊതുകു നശീകരണ യന്ത്രം (fogging machine) ഉൽഘടനം പത്താം വാർഡ് മെമ്പർ  അഷ്‌റഫ്‌, ബ്ലോക്ക്‌ മെമ്പർ പി.റംഷാദ് എന്നിവർ നിർവഹിച്ചു .സി എ ജലീൽ, ഷംസു, കുഞ്ഞോൻ, ഡാനിഫ്, ഷഫീഖ്,ഹാരിസ് റാസിൽ,ഷഫീൽ,യൂത്ത് കോൺഗ്രസ്‌ പൊന്നാനി അസംബ്ലി ജനറൽ സെക്രട്ടറി ദിൻഷാദ്, പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഉമ്മർ അലുങ്ങൽ എന്നിവർ സന്നിദരായിരുന്നു.വീടും പരിസരവും, സർക്കാർ ഓഫീസുകളടക്കമുള്ള സ്ഥാപനങ്ങളിലും   ശുചീകരണ പ്രവർത്തനങ്ങളും ഉറവിട നശീകരണ പ്രവർത്തനവും നടത്തണമെന്നും ഓരോ വ്യക്തിയും ഇതിൻ്റെ ഭഗവാക്കണം എന്ന് വാർഡ് മെമ്പർ അഷറഫ് അഭ്യർത്ഥിച്ചു.വാർഡിലെ എല്ലാ ഭാഗത്തു കൊതുകു നിവാരണം നടത്തുകയും ചെയ്തു