20 April 2024 Saturday

പെരുന്നാൾ നമസ്കാരത്തിന് നിയന്ത്രണങ്ങള്‍ മഹല്ല് ഭാരവാഹികളുടെ യോഗം വിളിച്ച് ചങ്ങരംകുളം പോലീസ് 41 ൽ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കരുത് വാക്സിന്‍ എടുത്തവര്‍ക്ക് മുന്‍ണന

ckmnews

പെരുന്നാൾ നമസ്കാരത്തിന് നിയന്ത്രണങ്ങള്‍ മഹല്ല് ഭാരവാഹികളുടെ യോഗം വിളിച്ച് ചങ്ങരംകുളം പോലീസ്


41 ൽ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കരുത് വാക്സിന്‍ എടുത്തവര്‍ക്ക് മുന്‍ണന


ചങ്ങരംകുളം:കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാതലത്തില്‍ പെരുന്നാൾ നമസ്കാരത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ മഹല്ല് ഭാരവാഹികളുടെ യോഗം വിളിച്ചു.മസ്ജിദുകളില്‍ പള്ളി ഇമാമിനെ കൂടാതെ 40 പേരെ മാത്രം ഉള്‍പ്പെടുത്തി നമസ്കാരം നടത്ണണം.രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മുന്‍ണന നല്‍ഗണം.പള്ളിയില്‍ പ്രവേശിക്കുന്നവര്‍ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം.ഇല്ലെങ്കിൽ ആന്റിജൻ ടെസ്റ്റെങ്കിലും എടുത്തവരെ പരിഗണിക്കാവുന്നതാണ്.ഒരു പള്ളിയിൽ ജുമുഅ രണ്ട് തവണ അനുവദിക്കില്ല.60 വയസിന് മുകളിൽ ഉള്ളവരെയും 18 വയസിന് താഴെ ഉള്ളവരെയും പള്ളിയിൽ പ്രവേശിപ്പിക്കരുത്.ബലി കർമ്മം വളരേ കുറഞ്ഞ ആളുകളെ ഉൾപെടുത്തി ചെയ്യുക.കുട്ടികളെ നിർബന്ധമായും ഒഴിവാക്കണം.സർക്കാർ നൽകുന്ന കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം.മഹല്ല് കമ്മറ്റികൾ 

പള്ളിയിൽ സാനിറ്റർ കരുതണം.മാസ്ക്ക് നിർബന്ധമായും ധരിക്കണം.നിസ്കാരം കഴിഞ്ഞാൽ കൂട്ടം കൂടി നിൽക്കുവാൻ സമ്മതിക്കരുത്.പനിയോ,മറ്റു രോഗ ലക്ഷണങ്ങളോ ഉള്ളവർ ഒരു കാരണവശാലും പള്ളിയിൽ വരാതെ ഇരിക്കുവാൻ മഹല്ല് ഭാരവാഹികൾ ശ്രദ്ധിക്കണമെന്നും ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ്  വ്യാപനം  രൂക്ഷമാക്കുന്ന സാഹചര്യത്തിൽ എല്ലാവരും സഹകരിച്ച് പ്രാർത്ഥന ചടങ്ങുകൾ നടത്തണമെന്നും സിഐ ബഷീർ ചിറക്കൽ അറിയിച്ചു.