20 April 2024 Saturday

ടാക്സി-കരാർ വാഹന ഉടമകളും ഡ്രൈവർമാരും സമരത്തിലേക്ക്

ckmnews

ടാക്സി-കരാർ വാഹന ഉടമകളും ഡ്രൈവർമാരും സമരത്തിലേക്ക്  


ചങ്ങരംകുളം:നികുതി ഇളവില്ല. ഒപ്പം പിഴയും ടാക്സി -കരാർ വാഹന ഉടമകളും ഡ്രൈവർമാരും സമരത്തിലേക്ക് നീങ്ങുന്നു.ജൂലായ് 19 തിങ്കളാഴ്ച രാവിലെ 8 മുതൽ  4 മണി വരെ

സെക്രട്ടറിയേറ്റിന് മുന്നിൽ KDH ന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തും.കോവിഡ് രണ്ടാം തരംഗത്തിലെ അടച്ചുപൂട്ടലിനെ തുടർന്ന് ഉപജീവനം വഴിമുട്ടി കടക്കെണിയിലായ സംസ്ഥാനത്തെ ലക്ഷത്തിലേറെ ടാക്സി - കരാർ വാഹന ഉടമകള്‍ക്കും ഡ്രൈവർമാര്‍ക്കും  ഓട്ടം നിലച്ച കാലത്തെ നികുതി ഒഴിവാക്കാത്തതും കാലതാമസം നേരിട്ടതിന് വൻതുക പിഴയായി ഈടാക്കുന്നതും വലിയ പ്രതിസന്ധി തീര്‍ത്തിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.അടച്ചുപൂട്ടലിനെ തുടർന്ന്  തമിഴ്നാട് ഉൾപ്പെടെയുള്ള  അയൽ സംസ്ഥാനങ്ങൾ  വാഹന ഉടമകൾക്ക് നിരവധി  ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് ഇതൊന്നും നടപ്പിലാക്കാൻ അധികൃതർ തയാറായിട്ടില്ലെന്നും. തീർഥാടന കേന്ദ്രങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ പൂർണമായും അടച്ചിട്ടതും വിവാഹങ്ങളിൽ പങ്കെടുക്കുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തിയതും വാഹന ഓട്ടം നിലയ്ക്കാനിടയായതായും. വാഹനങ്ങൾ ഓടിക്കാൻ ഉടമകൾ തയാറാണെങ്കിലും കടുത്ത നിയന്ത്രണം കാരണം വാഹനങ്ങൾ പലതും കട്ടപ്പുറത്തായതായും. യന്ത്രത്തകരാർ മൂലം  നിരവധി വാഹനങ്ങൾ തുരുമ്പെടുത്തു ബാറ്ററികൾ നിശ്ചലമായെന്നും വലിയ ബാധ്യതയാണ് ഓരോ വാഹനങ്ങള്‍ക്കും വന്നിരിക്കുന്നതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

അടിക്കടിയുള്ള ഇന്ധന വില വർധനവും വലിയ പ്രതിസന്ധി തീര്‍ക്കുന്നുണ്ട്.ഇതിനിടെ വാഹന ഉടമകൾക്കെതിരെ സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചതും ഇരുട്ടടിയായി. ഓട്ടം നിലച്ച വാഹനങ്ങൾക്ക് നികുതിയിളവില്ലെന്ന് മാത്രമല്ല, കാലതാമസം നേരിട്ടതിന് വൻ തുക പിഴയും ഈടാക്കുകയാണ്.നികുതി ഒഴിവാക്കുമെന്ന സർക്കാർ പ്രഖ്യാപനം വെറും വാക്കായി,മോട്ടോർ വാഹന വകുപ്പിൽ ഏതൊരു ഇളവുകളെപറ്റിയും ഒരറിയിപ്പും കിട്ടിയിട്ടില്ല എന്നതാണ് ആക്ഷേപം.വായ്പ തിരിച്ചടവിന് സാവകാശം നൽകാൻ ബാങ്കുകൾക്ക് സർക്കാർ നിർദേശം നൽകാത്തതിനാൽ പലിശയും മുതലും കുമിഞ്ഞുകൂടുകയാണ്. ജി.പി.എസ്, സ്പീഡ് ഗവർണർ എന്നിവ സ്ഥാപിച്ചാൽ മാത്രമേ വാഹനം CF ടെസ്റ്റ്‌ നടത്തും എന്ന കർശന നിലപാടാണ് സ്വീകരിക്കുന്നത്.അടച്ചുപൂട്ടൽ കാലത്തെ വാഹന നികുതിയും പിഴയും ഒഴിവാക്കുക, ജി പി എസ്, സ്പീഡ് ഗവർണർ എന്നിവ സ്ഥാപിക്കുന്നതിന് സാവകാശം അനുവദിക്കുക, തീർർഥാടന കേന്ദ്രങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശനാനുമതി നൽകുക, ഇന്ധനവില വർധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പട്ടിണി സമരത്തിനും  സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനും ഒരുങ്ങുകയാണ് KDH (ടാക്സി - കരാർ വാഹന ഉടമകളും ഡ്രൈവർമാരും).ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ഗതാഗത മന്ത്രി,ഗതാഗത കമ്മീഷണർ എന്നിവർക്ക് നിവേദനനവും നൽകും.