19 April 2024 Friday

മൂക്കുതല മഠത്തിപ്പാടത്ത് മരച്ചില്ലകള്‍ക്കിടയിലൂടെ പോവുന്ന വൈദ്യുതി ലൈനുകള്‍ അപകടഭീതി ഉയര്‍ത്തുന്നതായി പരാതി

ckmnews


ചങ്ങരംകുളം:മൂക്കുതല മഠത്തിപ്പാടത്ത് മരച്ചില്ലകള്‍ക്കിടയിലൂടെ പോവുന്ന വൈദ്യുതി ലൈനുകള്‍ അപകടഭീതി ഉയര്‍ത്തുന്നതായി പരാതി.ചങ്ങരംകുളം എരമംഗലം പ്രധാന റോഡിലാണ് റോഡരികില്‍ നില്‍ക്കുന്ന വന്‍മരച്ചില്ലകള്‍ക്കിടയിലൂടെ മെയിന്‍ ലൈന്‍ കടന്ന് പോവുന്നത്.കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ മരച്ചില്ലകള്‍ പൊട്ടി വീഴുന്നതും വൈദ്യുതി ലൈന്‍ പൊട്ടി അപകടങ്ങള്‍ സംഭവിക്കുന്നതും പതിവായ പ്രദേശത്ത് അപകടഭീതി ഉയര്‍ത്തുന്ന സാഹചര്യം തീര്‍ക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.