24 April 2024 Wednesday

ജില്ലയിൽ നിന്ന് അതിഥി തൊഴിലാളികൾ നാടുകളിലേക്ക് കടന്ന് കളയുന്നത് നിത്യ സംഭവം

ckmnews


മലപ്പുറം: ജില്ലയിൽ നിന്ന് അതിഥി തൊഴിലാളികൾ നാടുകളിലേക്ക് കടന്ന് കളയുന്നത് നിത്യ സംഭവമാകുന്നു. ലോക്ക് ഡൗൺ കാരണം മലപ്പുറം ജില്ലയിൽ നിന്ന് നാടുകളിലേക്ക് പോകാൻ കഴിയാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികൾ ലോക്ക് ഡൗണും നിരോധനാജ്ഞ നിയമങ്ങൾ ലംഘിച്ചുകൊണ്ട് ജില്ലയിൽനിന്ന് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നത് മലപ്പുറം ജില്ലയിൽ നിത്യ സംഭവമായി മാറിയിരിക്കുകയാണ് .

ഇന്ന് സ്വന്തമായി സൈക്കിൾ വാങ്ങി ഒഡീഷ യിലേക്ക് കടക്കാൻ ശ്രമിച്ച 23 അതിഥി തൊഴിലാളികളെ പുത്തൂർ ബൈപാസിൽ വെച്ച് കോട്ടക്കൽ പോലീസ് തടഞ്ഞു ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ചു താമസസ്ഥലത്തേക്ക് മടക്കി അയച്ചു. സമാനമായ സംഭവം കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിൽ ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ചങ്ങരംകുളം സ്റ്റേഷൻ പരിധിയിൽ വെച്ച് മാടുക്കളെ കൊണ്ടുപോകുന്ന രീതിയിൽ ഉത്തർപ്രദേശ് ലേക്ക് തൊഴിലാളികളെ കൊണ്ടു പോകാൻ ശ്രമിച്ച ലോറിയും 65 പേർ അടങ്ങുന്ന തൊഴിലാളികളെയും പോലീസ് തടഞ്ഞിരുന്നു.

പിന്നീട് ഇവരെ വീടുകളിലേക്ക് തന്നെ അയച്ചിരുന്നു സമാനമായ സംഭവം യൂണിവേഴ്സിറ്റിയിലും ഒരു ആഴ്ച മുമ്പ് നടന്നിരുന്നു രാത്രിയിൽ രണ്ടു മണിക്ക് ലോറിയിൽ കയറ്റി കൊണ്ടു പോകാൻ ശ്രമിച്ച അതിഥി തൊഴിലാളികളെയും പോലീസ് തടഞ്ഞിരുന്നു.

ഇതേപോലെ ചെറിയ സംഘങ്ങളായി ജില്ലാ അതിർത്തികൾ വഴി നിരവധി തൊഴിലാളികൾ ആണ് അതിർത്തി കടക്കാൻ ശ്രമിച്ചത് ഇതിൽ ഒരുവിധത്തിൽ പോലീസ് കണ്ടെത്തിയവരെ മുഴുവൻ വീടുകളിലേക്ക് മടക്കി അയച്ചിരുന്നു.

അതേസമയം ലോക്ക് ഡൗൺ തുടങ്ങിയതിനുശേഷം അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് മടക്കാൻ കുറഞ്ഞ ട്രെയിനുകൾ മാത്രമാണ് സംസ്ഥാനത്ത് നിന്ന് ജില്ലയിൽ നിന്നും പുറപ്പെട്ടത്.വരുംദിവസങ്ങളിൽ അതിഥി തൊഴിലാളികൾക്ക് നാടുകളിലേക്ക് മടങ്ങാൻ കൂടുതൽ പ്രത്യേക ട്രെയിനുകൾ സർക്കാരും ഭരണകൂടം തയ്യാറാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.