23 April 2024 Tuesday

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ എം എസ് എഫ് സിഎച് നഗർ യൂണിറ്റ് അനുമോദിച്ചു

ckmnews



ചങ്ങരംകുളം:എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ നന്നംമുക്ക് സി എച് നഗർ എം എസ് എഫ് കമ്മിറ്റി അനുമോദിച്ചു.

യൂണിറ്റ്  മുസ്ലിം ലീഗ് പ്രസിഡന്റ് അബൂബക്കർ കെവിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി നന്നംമുക്ക് പഞ്ചായത്ത് വാർഡ് മെമ്പർ സാദിഖ് നെച്ചിക്കൽ ഉൽഘാടനം ചെയ്തു. മുസ്തഫ ഖൊർഫുക്കാൻ, ഇബ്രാഹിം, നൗഷാദ് എന്നിവർ  ആശംസകൾ നേർന്നു സംസാരിച്ചു.

 അനസ്, അജ്മൽ, അബൂബക്കർ, റഹീസ്, അജ്മൽ, എന്നിവർ നേതൃത്വം നൽകി.

ഉമ്മർ  താഴത്തേതിൽ സ്വാഗതവും, നിസാർ ടി എ നന്ദിയും പറഞ്ഞു.

ഫുൾ എ പ്ലസ് നേടിയ ഫിദ ബഷീറിന് സാദിഖ് നെച്ചിക്കൽ ടി ഉമ്മർ എന്നിവർ ചേർന്ന് ഉപഹാരം നൽകി.

ഇജാസിന് മുസ്തഫ കോർഫുക്കാൻ ഉപഹാരം നൽകി.