24 April 2024 Wednesday

ഗിരീഷ് കരുവന്തല റംസാന്‍ മാസത്തിലെ നോമ്പ് എടുക്കാന്‍ തുടങ്ങിയിട്ട് 15വര്‍ഷം കഴിയുന്നു.

ckmnews

ഗിരീഷ് കരുവന്തലക്ക് നോമ്പ് കാലത്തിന്റെ തുടർച്ചയായ പതിനഞ്ചാം വർഷം.കരുവന്തലക്കാരൻ ഗിരീഷാണ് മുപ്പതു വർഷതോളമായി നോമ്പ് നോറ്റു വരുന്നത്. പഠിക്കുന്ന കാലത്ത് സഹപാടികൾക്കൊപ്പം കൗതുകം തോന്നിയാണ് നോമ്പ് നോറ്റു തുടങ്ങിയത്. പലപ്പോഴും ഇടവിട്ട് മാത്രം നോമ്പ് നോറ്റിരുന്ന ഗിരീഷ് പതിനഞ്ചു വർഷമായി സ്ഥിരം റമദാൻ മാസം മുഴുവൻ നോമ്പും ഒരു വിശ്വാസിയെ പോലെ അനുഷ്ടിക്കുന്നു.ആൽബം, സീരിയൽ, പരസ്യം രംഗത്ത് പ്രവർത്തിച്ചു വരുന്ന ഗിരീഷ് ഇപ്പോൾ സിനിമാ മേഖലയിൽ പ്രവർത്തിച്ചു വരുന്നു.സിനിമ ജോലി തിരക്കിനിടയിൽ കൊടും വെയിലും ചൂടും  ജോലി സംബന്ധമായ പ്രയസങ്ങൾ ഉണ്ടായപ്പോഴും 

നോമ്പ് കളയാതെ ശ്രദ്ധിച്ചിരുന്നു.റമദാൻ മാസത്തിലുള്ള നോമ്പ് ആരോഗ്യവും ആയുസ്സും ഉള്ള കാലം അത്രയും മുഴുവനായി നോൽകണം എന്ന അടങ്ങാത്ത ആഗ്രഹം ഉണ്ടെന്നും പറയുന്നു.മിമിക്രി കലാകാരനായി അഭിനയ മോഹം തലയ്ക്കു പിടിച്ചു നടന്ന ഗിരീഷ് കരുവന്തല സിനിമയിൽ ജോലി ചെയ്യുമ്പോഴും നോമ്പ് കാലത്ത് എല്ലാ പിന്തുണയും നൽകി കുടുംബവും സഹപ്രവർത്തകരും ഒപ്പം ഉണ്ട് എന്നതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഗിരീഷ് മനസ്സ് തുറന്നു പറയുന്നു


സുബൈര്‍ സിന്ദഗി