25 April 2024 Thursday

മുംബൈയില്‍ മഴക്കെടുതി; ഇരുപത് മരണം; സഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ckmnews

മുംബൈ: ഇന്നലെരാത്രിമുതല്‍ പെയ്യുന്നകനത്തമഴയില്‍ മുംബൈയില്‍ ഇരുപത് മരണം. ചെമ്ബൂരില്‍ വലിയ മതില്‍ ഇടിഞ്ഞു വീണ് ഏഴുപേര്‍ മരിച്ചു.

കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പുലര്‍ച്ചെ ഒരു മണിയോടെ മതില്‍ സമീപത്തുണ്ടായിരുന്ന കുടിലുകളിലേക്ക് വീഴുകയായിരുന്നു.

നാട്ടുകാരാണ് പത്തു പേരുടെ മൃതദേഹം കണ്ടെത്തിയത്. ദേശീയ ദുരന്തനിവാരണ സേന എത്തിയതിനുശഷം ഒരു സ്ത്രീയുടെ മൃതദേഹവും രാവിലെ കണ്ടെടുത്തിട്ടുണ്ട്.

16 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിക്രോളിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു.

2 പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. മൃതദേഹങ്ങള്‍‌ ഗാഡ്കൂപരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ്. മുംബൈയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ പൊതുഗതം പലയിടത്തും തടസപ്പെട്ടിട്ടുണ്ട്.

അതേസമയം മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു.

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് അമ്ബതിനായിരം രൂപ വീതവുമാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം പ്രഖ്യാപിച്ചത്.