24 April 2024 Wednesday

ത്രെഡ് ആർട്ടിൽ ഭൂപടം ഒരുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി ചാലിശ്ശേരി സ്വദേശി അജിത്ത്

ckmnews

ത്രെഡ് ആർട്ടിൽ ഭൂപടം ഒരുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി ചാലിശ്ശേരി സ്വദേശി അജിത്ത്


ചങ്ങരംകുളം: ത്രെഡ് ആർട്ട് ഉപയോഗിച്ച് ഇന്ത്യയുടെ  ഭൂപടം ഒരുക്കി ചാലിശ്ശേരി സ്വദേശി അജിത്ത് കെ.എ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി.

മുപ്പത്തിയൊന്ന് സെൻ്റി മീറ്റർ നീളവും മുപ്പത്തിനാല് സെൻ്റിമീറ്റർ വീതിയിൽ തെർമോകോൾ പ്രതലത്തിൽ  മുട്ടുസൂചി കൊണ്ട് അടയാളപ്പെടുത്തി

   വിവിധ നിറത്തിലുള്ള ഇരുപത്തിയെട്ട് കളർ നൂലുകൾ ഉപയോഗിച്ചാണ് മനോഹരമായ  ഭൂപടം ഒരുക്കിയത്.

അഞ്ച് ദിവസം എടുത്ത്  പതിനഞ്ച് മണിക്കൂർ സമയം ചിലവഴിച്ചാണ്  അജിത്ത് ഭൂപടം നിർമ്മിച്ചത്.

ലോക് ഡൗൺ സമയം ചിലവഴിക്കാനാണ് അജിത്ത് ത്രെഡ് ആർട് കൊണ്ട് ചിത്രരചന തുടങ്ങിയത്.


ത്രെഡ് ആർട്ടിൽ  ആദ്യമായി സിനിമ നടൻ ബീനിഷ് ബാസ്റ്റ്യൻ പടം  വരക്കുന്ന അജിത്തിൻ്റെ വീഡിയോ  നടൻ തന്നെ ഫെയ്സ് ബുക്കിൽ  പോസ്റ്റ് ചെയ്തത്  വൈറലായിരുന്നു.


ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ , ടെക്നിക്കൽ സ്കൂൾ കോക്കൂർ , കുന്നംകുളം പോളിടെക്നിക്കൽ പ0ന ശേഷം തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.


ഇപ്പോൾ നിയമസഭ സ്പീക്കർ എം.ബി രാജേഷിൻ്റെ പടം വരച്ച് നൽകാനുള്ള ഒരുക്കത്തിലാണ്.


ചാലിശ്ശേരി പതിമൂന്നാം വാർഡ് പടിഞ്ഞാറെമുക്ക് കൊട്ടാരത്തിൽ  വീട്ടിൽ

അനിൽകുമാർ - രമണി ദമ്പതികളുടെ  രണ്ട് മക്കളിൽ മൂത്തവനാണ്.


അജിത്തിനെ  തരൂർ എം.എൽ.എ  പി.പി.സുമോദ്  വീട്ടിലെത്തി  അഭിനന്ദിച്ചു. വാർഡ് മെമ്പർ    ആനിവിനു   , എസ്.എഫ്.ഐ പാലക്കാട് ജില്ലാ പ്രസിഡൻ്റ് കെ.എ പ്രയാൺ  എന്നിവർ പങ്കെടുത്തു.