29 March 2024 Friday

ഖുർആൻ മന:പാഠമാക്കിയതിനോട് കൂടെ എസ് എസ് എൽ സി ക്ക് ഫുൾ എ പ്ലസ് നേടി റിഷാദ്.

ckmnews

ഖുർആൻ മന:പാഠമാക്കിയതിനോട് കൂടെ എസ് എസ് എൽ സി ക്ക് ഫുൾ എ പ്ലസ് നേടി റിഷാദ്.


പെരുമ്പിലാവ് :ഖുർആൻ മന:പാഠമാക്കിയതോട് കൂടെ പത്താം ക്ലാസ് പരീക്ഷ യിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി റിഷാദ് നൂറുദ്ധീൻ ശ്രദ്ധേയനാകുന്നു.

കോട്ടോൽ തഹ്ഫീമുൽ ഖുർആൻ എന്നസ്ഥാപനത്തിൽ നിന്ന് ഖുർആൻ മുഴുവൻ മന:പാഠമാക്കി ഹാഫിള് ബിരുദം കരസ്തമാക്കിയാണ് റിഷാദ് എസ് എസ് എൽ സി പരീക്ഷ എഴുതിയത്.

പെരുമ്പിലാവ് TMVHS സ്കൂളിലാണ് എസ് എസ് എൽ സി പഠിച്ചത്.


പരീക്ഷ തിരക്കുകൾക്കിടയിൽ തന്നെ 40 ദൗറയും  (ഖുർആൻ മുഴുവൻ കാണാതെ ചൊല്ലി കേൾപ്പിക്കൽ ) പൂർത്തീകരിച്ചിരുന്നു.

ശാസ്ത്ര വിഷയങ്ങളിൽ അതീവ താല്പരനായ റിഷാദ് ഷൊർണൂർ ആറ്റൂർ എരങ്ങതേയിൽ 

നൂറുദ്ധീൻ-മിസിരിയ ദമ്പതി കളുടെ മകനാണ്.

റബിഅ,റുമൈസ, നൈനൂസ് എന്നിവർ സഹോദരങ്ങളാണ്.