29 March 2024 Friday

മാവേലി സ്റ്റോറുകളിൽ അവിശ്യ വസ്തുക്കളില്ലാതെ ജനങ്ങൾ വലയുന്നു:യൂത്ത് ലീഗ് പ്രതിഷേധത്തിലേക്ക്

ckmnews

മാവേലി സ്റ്റോറുകളിൽ അവിശ്യ വസ്തുക്കളില്ലാതെ ജനങ്ങൾ വലയുന്നു:യൂത്ത് ലീഗ് പ്രതിഷേധത്തിലേക്ക്


എടപ്പാൾ :പെരുന്നാൾ ദിനം അടുത്തിട്ടും മേവേലി സ്റ്റോറുകളിൽ ആവിശ്യ വസ്തുക്കളില്ലാത്തത് ജനങ്ങളെ വലക്കുന്നു.തുടർന്നുള്ള ദിവസങ്ങളിലും തൽസ്ഥിതി തുടരുകയാണങ്കിൽ മാവേലി സ്റ്റോറുകൾമുന്നിൽ പ്രതിഷേധ സമരം നടത്താന്‍ 

 യൂത്ത് ലീഗ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.മുസ്ലിം ലീഗ് തവനൂർ മണ്ഡലം പ്രസിഡന്റ്‌ ഇബ്രാഹിം മൂതൂർ യോഗം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ റഫീഖ് ചേകനൂർ അധ്യക്ഷത വഹിച്ചു.തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, പിവി ഷുഹൈബ് ഹുദവി, ഹസ്സൈനാർ നെല്ലിശ്ശേരി, സജീർ എംഎം, സുലൈമാൻ മൂതൂർ,മൻസൂർ മരയംങ്ങാട്ട്, സാഹിർ മാണൂർ, ഏവി നബീൽ, ശരീഫ് നിച്ചു, ഗഫൂർ മാണൂർ,സാദിക്ക് പോട്ടൂർ, ഷാഹിദ് വാഫി,അജ്മൽ മൂതൂർ, എന്നിവർ യോഗത്തിൽ സംബന്ധിച്ചു