25 April 2024 Thursday

കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ അധികാരികളുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം:ഡോ. ജി.വി.ഹരി

ckmnews

കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ അധികാരികളുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം:ഡോ. ജി.വി.ഹരി


മലപ്പുറം: കുട്ടികൾക്കു നേരെ വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കേണ്ട അധികാരികൾ മെല്ലെപ്പോക്ക് സമീപനം അവസാനിപ്പിച്ച് കുട്ടികളോട് നീതി പുലർത്തണമെന്ന് ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ ഡോ. ജി.വി.ഹരി പ്രസ്താവിച്ചു.ബാലപീഢനങ്ങൾ വാളയാറിൽ നിന്ന് വണ്ടിപ്പെരിയാറിലെത്തി നിൽക്കുമ്പോൾ വേലി  തന്നെ വിളവ് തിന്നുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.കുട്ടികൾക്കെതിരെ അനുദിനം അതിക്രമങ്ങൾ വർധിക്കുമ്പോൾ പൊതുപ്രവർത്തകർ ഉൾപ്പെടെ അതിനെതിരെ ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മക്കളാണ് മറക്കരുത്: വാളയാർ മുതൽ വണ്ടിപ്പെരിയാർ എന്ന ക്യാമ്പയിനിൻ്റെ ഭാഗമായി ജവഹർ ബാൽ മഞ്ച്  മലപ്പുറം ജില്ലാ കമ്മിറ്റി  സംഘടിപ്പിച്ച "കുട്ടികളുടെ പ്രതിഷേധ പ്ലക്കാർഡ് " സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ജി.വി. ഹരി