29 March 2024 Friday

കുന്നംകുളം കേഫാ യൂണിറ്റ് ചാലിശ്ശേരിയിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം നടത്തി

ckmnews

കുന്നംകുളം കേഫാ യൂണിറ്റ് ചാലിശ്ശേരിയിൽ

കോവിഡ് പ്രതിരോധ സാമഗ്രികൾ

വിതരണം നടത്തി


ചങ്ങരംകുളം: കേഫാ കുന്നംകുളം യൂണിറ്റിൻ്റെ നേതൃത്വത്തിൽ  ചാലിശ്ശേരിയിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം നടത്തി.ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് , സാമൂഹിക ആരോഗ്യ കേന്ദ്രം , പോലീസ് സ്റ്റേഷൻ എന്നിടങ്ങളിലാണ് പ്രതിരോധ സാമഗ്രികൾ വിതരണം നടത്തിയത്.ഫാ. വികാസ് വടക്കനിൽ നിന്ന് ഡോ മുഹമ്മദ് ഫൈസൽ ,  ആരോഗ്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ ആനിവിനു , പോലീസ്  സബ് ഇൻസ്പെക്ടർ സാജൻ പി പി  എന്നിവർ  പ്രതിരോധ സാമഗ്രികൾ ഏറ്റുവാങ്ങി.യൂണിറ്റ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനം മാതൃകയാണെന്ന് ഡോ.മുഹമ്മദ് ഫൈസൽ പറഞ്ഞു.കേഫാ ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകൻ കാലം ചെയ്ത പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ബെന്യാമിൻ ജോസഫ് മെത്രാപ്പോലീത്തയുടെ  ഓർമ്മദിനത്തെ അനുസ്മരിച്ച് എല്ലാ മാസവും പതിനേഴാം തിയ്യതി നടത്തുന്ന ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മിനി , പി ആർ ഒ ഓഫീസർ ധന്യ  , കേഫാ പ്രവർത്തകരായ ജെറിൻ വർഗ്ഗീസ് , ഗ്രിഗറി പനക്കൽ യൽദോ ബാബു ,അനുമോൻ സി തമ്പി , സജിൻ സി എസ് , തോംസൺ കെ.ജെ  എന്നിവർ പങ്കെടുത്തു.