25 April 2024 Thursday

'ഒപ്ടിക്കല്‍ ഇല്യൂഷന്‍' ; എട്ട് മണിക്കൂറില്‍ തീര്‍ത്ത ഫേസ് ആര്‍ട്ട് വൈറല്‍

ckmnews

നമ്മുടെ കണ്ണുകളെയും തലച്ചോറിനെയും കബളിപ്പിക്കുന്ന ചിത്രങ്ങളെയോ പ്രതിഭാസങ്ങളെയോ ഒക്കെയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ (മായ ദൃശ്യം ) എന്ന് വിളിക്കുക. ഇത്തരം മായക്കാഴ്ചകളില്‍, യാഥാര്‍ഥ്യം എന്തെന്ന് കൃത്യമായി തിരിച്ചറിയുക വളരെ പ്രയാസമാണ്.

ഈ രീതിയില്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ സ്വന്തം മുഖത്ത് സൃഷ്ടിക്കുകയാണ് മേക്-അപ് കലാകാരിയായ മിമി ചോയ്. കാനഡയിലെ വാന്‍കൂവര്‍ സ്വദേശിയായ മിമി ചോയ് മുഖത്ത് ചിത്രങ്ങള്‍ വരച്ചുള്ള ഫേസ് ആര്‍ട്ടിലൂടെ പ്രശസ്തയാണ്.

അതെ സമയം ഏറ്റവും ഒടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം പൂര്‍ത്തിയാക്കാന്‍ എട്ട് മണിക്കൂര്‍ സമയമാണ് മിമി കണ്ടെത്തി യത് . അതിന്‍റെ വിഡിയോയും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. അതെ സമയം സമൂഹമാധ്യമങ്ങളില്‍ മിമിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ നിരവധി പേരാണ് അത്ഭുതം കൂറിയത് .