25 April 2024 Thursday

കുന്നംകുളത്ത് സ്വകാര്യ പാരലൽ കോളേജിൽ തീപിടുത്തം; ഒഴിവായത് വൻ ദുരന്തം.

ckmnews


കുന്നംകുളം:കുന്നംകുളത്ത് താഴത്തെ പാറയിൽ സ്വകാര്യ പാരലൽ കോളേജിൽ തീപിടുത്തം. 

പുക ഉയർന്നതോടെ നാട്ടുകാർ വിവരമറിയിച്ച് ഫയർഫോഴ്സ് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

കുന്നംകുളം ന്യൂമാൻസ് കോളേജിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമായത്.

കമ്പ്യൂട്ടറുകൾ പൂർണമായും കത്തിനശിച്ചു. തൊട്ടടുത്ത കെട്ടിടത്തിലാണ് പടക്ക കടസ്ഥിതി ചെയ്യുന്നത്. നാട്ടുകാരുടേയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കാനായത്.